Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകർത്താനുള്ള അനുമതിയല്ല

05 Feb 2026 10:33 IST

NewsDelivery

Share News :

ന്യൂഡൽഹി : ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനുള്ള അനുമതിയല്ലെന്ന് ഡൽഹി ഹൈക്കോടതി. അത്തരം ദൃശ്യങ്ങളോ ചിത്രങ്ങളോ ഭീഷണിപ്പെടുത്താനോ നിയന്ത്രിക്കാനോ ഉപയോഗിച്ചാൽ തുടർന്നുള്ള ലൈംഗിക ബന്ധങ്ങൾ ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമ വ്യക്തമാക്കി.


വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്‍‌തയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. പരസ്‍പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും ലൈംഗിക അതിക്രമമെന്ന പരാതി നിൽക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. വീഡിയോ പുറത്തുവന്നാൽ തനിക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ച് എല്ലാക്കാലത്തും യുവതിക്ക് ഭയമുണ്ടായിരുന്നെന്നും അതിനാൽ ലൈംഗികബന്ധം പൂർണമനസ്സോടെയുള്ള സമ്മതമായി കാണാനാകില്ലെന്നും കോടതി വിലയിരുത്തി.

Follow us on :

More in Related News