Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവ് കെ.വി. കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനാചരണം; തലയോലപ്പറമ്പിൽ 'ഓർമ്മകളിൽ കെ.വി ' അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

11 Oct 2025 15:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഇന്ത്യൻ നാഷണൽ കോൺസിഗ്രസിൻ്റെ സംഭാവനകളെയും ത്യാഗങ്ങളേയും മറച്ചുവെച്ചുകൊണ്ട് സംഘപരിവാറും മാർക്സിസ്റ്റ് പാർട്ടിയും കപട ചരിത്രനിർമിതി നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് വി. എം.സുധീരൻ ആരോപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.വി.കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച 'ഓർമ്മകളിൽ കെ.വി ' എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വി.എം.സുധീരൻ. തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്കിലെ കെ.വി.കരുണാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു. അഡ്വ.ടോമി കല്ലാനി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എൻ.എം.താഹ, മോഹൻ ഡി. ബാബു,പി.ഡി.ഉണ്ണി, പി.വി.പ്രസാദ്, പി.പി.സിബിച്ചൻ, കുമാരികരുണാകരൻ, ബാങ്ക് പ്രസിഡൻ്റ് എം.ജെ.ജോർജ്, ബി.അനിൽകുമാർ, വി.ടി.ജയിംസ്, വി.ജെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News