Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 15:55 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു.ഐ ഗ്രൂപ്പുകാരായ രണ്ട് ബ്ലോക്ക് ജനറൽ സെക്രട്ടറിമാർക്കെതിരെ ഡിസിസി പ്രസിഡന്റ് നടപടിയെടുത്തതോടെ കടുത്ത തീരുമാനത്തിലേക്ക് പോകാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.സി.എ.ഗോപപ്രതാപൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിന്റെ നേതാക്കളായ ആച്ചി ബാബു,തെക്കൻ ബൈജു എന്നീ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരെ സ്ഥാനത്ത് നിന്ന് മാറ്റിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് കഴിഞ്ഞദിവസം അറിയിച്ചു.കഴിഞ്ഞദിവസം കോൺഗ്രസ് കടപ്പുറം പഞ്ചായത്ത് എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ മിനിറ്റ്സുമായി ഇറങ്ങിപ്പോയിരുന്നു.പിറ്റേദിവസം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ ഇദ്ദേഹം രാജിവെക്കുകയും ചെയ്തു.അതേസമയം എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായങ്ങൾ ചോദിച്ചവരെ തിരഞ്ഞെടുപ്പ് സമയത്ത് മാറ്റിനിർത്തിയ നടപടി തെറ്റാണെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.വരും ദിവസങ്ങളിൽ കടുത്ത തീരുമാനത്തിലേക്ക് പോകാനാണ് ഐ ഗ്രൂപ്പ് ആലോചിക്കുന്നത്.16 വാർഡുകൾ ഉള്ള കടപ്പുറം പഞ്ചായത്തിൽ യുഡിഎഫ് ആണ് ഭരണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 9 അംഗങ്ങളും മുസ്ലിം ലീഗ് ആണ്.ഒരംഗം കോൺഗ്രസ്സും.
Follow us on :
Tags:
More in Related News
Please select your location.