Wed Jun 4, 2025 4:40 PM 1ST
Location
Sign In
18 Oct 2024 09:19 IST
Share News :
പാലക്കാട്: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപെട്ട കോൺഗ്രസ്സിലെ പി സരിന്‍റെ സ്ഥാനാർത്ഥിത്വം എൽ ഡി എഫ് ഇന്ന് പ്രഖ്യാപിക്കും, ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാലക്കാട് കാടാങ്കോട്ടെക്ക് താമസം മാറുകയും, സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് പ്രവർത്തനം സജീവമാക്കുകയും ചെയ്ത സരിന് കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചതോടെയാണ് എൽ ഡി എഫിലേക്ക് ചുവട് മാറിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കെ ബിനുമോളുടെ പേരായിരുന്നു ആദ്യം ചർച്ച ചെയ്തിരുന്നത്. എന്നാൽ സരിന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ ഇടത് വോട്ടുകള്‍ക്ക് പുറമേ മറ്റു വോട്ടുകളും നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. സഖാവ് എന്നത് പേരിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പി സരിന്‍ പറഞ്ഞിരുന്നു.
Follow us on :
Tags:
More in Related News
Please select your location.