Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമഗ്ര സംഭാവന ; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ദേവരാജ് കന്നാട്ടിക്ക്.

16 Jul 2025 14:47 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട് : കലാനിധി സെൻ്റർഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രുസ്ടിന്റെ ഉപദേശക സമിതി അംഗവും കവിയും ഗാനരചയിതാവുമായിരുന്ന ചുനക്കര രാമൻ കുട്ടിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന വി.ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്. മാധ്യമ മേഖലയിലെ കഴിഞ്ഞ 18 വർഷക്കാലത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. 


ദേവരാജിനെ കൂടാതെ മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് കെ.കെ.അജിത് കുമാർ , ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി.ജീജോ, ജനയുഗം കോഴിക്കോട് സീനിയർ റിപ്പോട്ടർ ബ്യൂറോ ചീഫ് അനിൽ കുമാർ, കോഴിക്കോട് മാധ്യമം സീനിയർ സബ് എഡിറ്റർ സജി ശ്രീവത്സം, കോഴിക്കോട് കേരള കൗമുദി ചീഫ് സബ്എഡിറ്റർ രമേഷ് പുതിയമഠം, കൈരളി ടി വി വീഡിയോ എഡിറ്റർ ദീപു മുട്ടക്കാട്, കൈരളി ടി വി വീഡിയോ എഡിറ്റർ ജിതേഷ് പനയറ, കേരള വിഷൻ സീനിയർ ക്യാമറമാൻ സജി തറയിൽ, കാലിക്കറ്റ് ന്യൂസ് മീഡിയ ഡയറക്ടർ രാജേഷ് കുമാർ മഠത്തിൽ, എ സി വി ന്യൂസ് സീനിയർ ക്യാമറ മാൻ കെ. പി.രമേഷ്, കോഴിക്കോട് അമൃത ന്യൂസ് റിപ്പോർട്ടർ വർഷ ഗിരീഷ്, ജന്മഭൂമി ന്യൂസ് ഓൺ ലൈൻ ചാനലും പുരസ്‌കാരത്തിന് അർഹരായി. 

മാധ്യമ രംഗത്ത് ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായും മെട്രോ വാർത്ത, മംഗളം എന്നീ ദിനപത്രങ്ങളിൽ ലേഖകനായും ദേവരാജ് കന്നാട്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

കഴിഞ്ഞ 11 വർഷമായി ട്രൂവിഷനിലൂടെ ഓൺലൈൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.


നിപ്പ രോഗ പ്രതിരോധരംഗത്ത് സമർപ്പിത ഇടപെടലിനുള്ള മാധ്യമ പുരസ്കാരം നേരത്തെ ദേവരാജിന് ലഭിച്ചിരുന്നു.രണ്ട് തവണ പേരാമ്പ്ര പ്രസ് ക്ലബിൻ്റെ സെക്രട്ടറിയായിരുന്നു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണ

യൂണിയൻ സംസ്ഥാന കമ്മിറിയംഗവും, പേരാമ്പ്രയിലെ

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിൻ്റെ പ്രവർത്തക കമ്മിറ്റി അംഗവും,ഓർമ പാലിയേറ്റീവ് ചങ്ങരോത്തിൻ്റെ എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ പ്രവർത്തകനുമാണ്. 



Follow us on :

Tags:

More in Related News