Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം :കെ. അജിത

26 Jun 2025 10:48 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും ഭരണഘടന മൂല്യബോധവും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയും

സ്ത്രീവിമോചന പോരാളിയുമായ കെ. അജിത അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യുമാനിറ്റീസ് ഫോറവും കോലായ വായന വേദിയും ചേർന്ന് സംഘടിപ്പിച്ച അടിയന്തിരാവസ്ഥ നേരനുഭവങ്ങൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് 

സംസാരിക്കുകയായിരുന്നു അവർ. പ്രമുഖ മാധ്യമപ്രവർത്തകനും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ കെ.വി. കുഞ്ഞിരാമൻ മുഖ്യഭാഷണം നടത്തി. ഭരണഘടനാ വകുപ്പുകൾ പലതും റദ്ദാക്കപ്പെട്ട അടിയന്തരവസ്ഥക്കാലം അദ്ദേഹം ഓർത്തെടുത്തു. രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ശ്രീനന്ദന അതിഥികളെ പരിചയപ്പെടുത്തി .


സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി. എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, വിഷ്ണുപ്രിയ, എ. സുബാഷ് കുമാർ, സി.വി.സജിത്, വി.വിമോദ് , എം.സിനി എന്നിവർ സംസാരിച്ചു. ഹാപ്പി സ്കൂൾ കോർഡിനേറ്റർ ഡോ. ഇസ്മയിൽ മരുതേരി നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News