Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2025 10:08 IST
Share News :
മലപ്പുറം : കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കര്‍മസമിതി യോഗം ചേര്‍ന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ വകുപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വെളപ്പൊക്കം, വരള്‍ച്ച എന്നിവയുടെ ആഘാതം കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. സ്ഥാപനങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹാര്‍ദമാക്കും. മൂന്ന് മാസത്തിലൊരിക്കല്‍ കര്‍മസമിതി ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ആയുര്‍വേദ ഡിഎംഒ ഡോ. റോയ് ജോസഫ്, എന്‍പിസിസിഎച്ച് നോഡല്‍ ഓഫീസര്‍ ഡോ. എപി അബ്ദുല്‍ നാസര്‍, വനിത ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ടി ഗോപകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ വി സൈജീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സഖറിയ സാദിഖ് മധുരക്കറിയന്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.