Tue Dec 12, 2023 10:56 PM 1ST

Sign In

ശിശുദിന വാരാഘോഷം: ജില്ലയിൽ ബാലവേല വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തി

21 Nov 2026 10:08 IST

Jithu Vijay

Share News :

മലപ്പുറം : ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ശരണബാല്യം പദ്ധതി, ചൈൽഡ് ഹെൽപ്പ് ലൈൻ തുടങ്ങിയവർ തൊഴിൽ വകുപ്പുമായി സഹകരിച്ച് ജില്ലയിൽ ബാലവേല വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. മലപ്പുറം, നിലമ്പൂർ, തിരുവാലി മേഖലകളിലായിരുന്നു സംയുക്ത പരിശോധനയും ബോധവത്കരണവും നടന്നത്. മലപ്പുറം ഇൻകെൽ സിറ്റിയിലെ വിവിധ നിർമാണ യൂണിറ്റുകൾ, നിലമ്പൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, തിരുവാലിയിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.


കുട്ടികൾ ബാലവേലയിലോ കൗമാര തൊഴിലിലോ ഏർപ്പെടുന്നില്ലെന്നും വിദ്യാഭ്യാസം മുടക്കി താമസിക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിനായിരുന്നു പരിശോധന. കുട്ടികളെ ജോലിക്ക് വെക്കുന്നതും കൗമാര തൊഴിലാളികളെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യിക്കുന്നതും സംബന്ധിച്ച നിയമവശങ്ങളെക്കുറിച്ച് സ്ഥാപന ഉടമകൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകി. പരിശോധന നടത്തിയ സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ബാലവേല വിരുദ്ധ ബോധവത്കരണ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു.


മലപ്പുറം മേഖലയിലെ സംയുക്ത പരിശോധനയിൽ മലപ്പുറം എ.എൽ.ഒ കെ. സന്തോഷ് കുമാർ, മലപ്പുറം ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ എം. രാമചന്ദ്രൻ, ഡി.സി.പി.യു റെസ്ക്യൂ ഓഫീസർ പി.എം ആതിര, ചൈൽഡ് ഹെൽപ്പ് ലൈൻ കേസ് വർക്കർ കെ. സൽമ സുഹാന തുടങ്ങിയവർ പങ്കെടുത്തു. നിലമ്പൂർ, തിരുവാലി മേഖലകളിൽ നിലമ്പൂർ എ.എൽ.ഒ ആശ, ഡി.സി.പി.യു ഔട്ട്‌റീച്ച് വർക്കർമാരായ പി.ടി നാഫിയ ഫർസാന, പി.കെ സഹീദ, ചൈൽഡ് ഹെൽപ്പ് ലൈൻ പ്രതിനിധി ജുമൈലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News