Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 11:12 IST
Share News :
കോട്ടക്കൽ : പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയിൽ സ്ഥിരമായി വെറ്ററിനറി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നൽകി.
നിലവിൽ എടരിക്കോട് ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോക്ടർക്കാണ് പെരുമണ്ണ ക്ലാരി ഡിസ്പെൻസറിയുടെ അധിക ചുമതല നൽകിയിട്ടുള്ളത്. ഇത് പഞ്ചായത്തിലെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ് ചീമാടൻ നിവേദനം നൽകിയത്.
ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ നിരവധി ക്ഷീരകർഷകരുടെയും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ വിഷയത്തിൽ ഇടപെടൽ നടത്തുന്നത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെരീഫ് പാറയിൽ, 16-ാം വാർഡ് മെമ്പർ സാദിഖ് ചിറക്കൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Follow us on :
Tags:
Please select your location.