Tue Dec 12, 2023 10:56 PM 1ST

Sign In

മലിനജലം തോട്ടിലേക്ക് ഒഴുക്കിവിട്ടു: കൊണ്ടോട്ടിയിൽ എട്ട് ഏജൻസികൾക്ക് പിഴ

20 Nov 2026 11:07 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ​ജലസുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മത്സ്യ മൊത്തവ്യാപാര മാർക്കറ്റിൽനിന്ന് പൊതുജലാശയമായ വലിയ തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാർക്കറ്റിലെ എട്ട് ഏജൻസികൾക്ക് 50,000 രൂപ വീതം പിഴ ചുമത്തി.


​നഗരസഭാ ക്ലീൻ സിറ്റി മാനേജർ അബ്ദുറഹീം, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഭിശ് ആന്റണി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനിൽകുമാർ, പി. അഭിലാഷ്, സജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തടയുന്നതിനായുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.

Follow us on :

More in Related News