Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 11:19 IST
Share News :
കോട്ടക്കൽ : കോഴിച്ചേന എ എം എൽ പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ കണ്ണ് പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. മലപ്പുറം ഐറ്റീസ് ഐ ഹോസ്പിറ്റലും (ITEES Eye Hospital) വെന്നിയൂർ ഹൈപ്പർ ഒപ്റ്റിക്കൽസും (Venniyur Hyper Opticals) സംയുക്തമായാണ് ക്യാമ്പ് ഒരുക്കുന്നത്.
നവംബർ 22 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോഴിച്ചേന എ എം എൽ പി സ്കൂളിൽ വച്ചാണ് ക്യാമ്പ് നടക്കുക.
കണ്ണ് പരിശോധന, കാഴ്ച പരിശോധന, തിമിര പരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായിരിക്കും. കൂടാതെ ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണടകളും ലഭ്യമാക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 9539135933, 9495442341 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
Follow us on :
Tags:
Please select your location.