Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഉപജില്ലാ കലോത്സവം:ലോഗോ ഡിസൈൻ ചെയ്ത ശിവഗംഗനാഥനെ ആദരിച്ചു

08 Nov 2025 17:37 IST

MUKUNDAN

Share News :

ചാവക്കാട്:ഉപജില്ലാ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശിവഗംഗനാഥനെ ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ആദരിച്ചു.ഉപജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച ലോഗോകളിൽ ശിവഗംഗനാഥ് തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന് തെരഞ്ഞെടുത്തത്.ചാവക്കാട് എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എഇഒ വി.ബി.സിന്ധു,സ്കൂൾ പ്രിൻസിപ്പാൾ വി.സജിത്ത്,പഞ്ചായത്ത് മെമ്പർ അസീസ് മന്നലാംകുന്ന്,അധ്യാപകരായ ഇ.എം.നജീബ്,വി.എം.ഡന്നി,സി.ജെ.റെയ്മണ്ട്,വി.കെ.ഫൈസൽ,റ്റി.എം.മുബാറക്,വി.ഡിക്സൺ ചെറുവത്തൂർ,പി.എം.സിജോ എന്നിവർ പങ്കെടുത്തു. 

Follow us on :

More in Related News