Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ചാവക്കാട് പാലയൂർ സ്വദേശി മരണപ്പെട്ടു

17 Feb 2025 13:21 IST

MUKUNDAN

Share News :

ചാവക്കാട്:സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പാലയൂർ സ്വദേശി മരണപ്പെട്ടു.പാലയൂർ എടക്കളത്തൂർ ജോസഫ് മകൻ ഓൾവിൻ(30)ആണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന ബന്ധു പോന്നോർ സ്വദേശി പാലയൂർ ജോയ്സൺ മകൻ ജയ്റോം(19) മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്ക് ഗുരുതരമല്ല.ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കൈപ്പറമ്പ് ഭാഗത്ത് നിന്നും പറപ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തെന്നിയതിതെ തുടർന്ന് നിയന്ത്രണം വിട്ട് വായനശാലയുടെ സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.ഉടനെ പറപ്പുർ ആകട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓൾവിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചു.ബോംബയിൽ ജോലി ചെയ്യുന്ന ഓൾവിൻ അടുത്തിടെയാണ് വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്.

Follow us on :

More in Related News