Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ഭൂമി കൈയ്യേറ്റം തടഞ്ഞ് ചാവക്കാട് മുൻസിഫ് കോടതി

07 Oct 2025 19:49 IST

MUKUNDAN

Share News :

ചാവക്കാട്:കുന്നംകുളം വടക്കാഞ്ചേരി റോഡിൽ നിന്നും മലങ്കര ആശുപത്രി വഴിയുള്ള ബൈപാസ് റോഡരികിലെ സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തി കൈയ്യേറി കെട്ടിടം നിർമ്മിച്ച് കഴിഞ്ഞ 40 വർഷത്തിലേറെയായി വാടകയ്ക്ക് നൽകി വരികയായിരുന്നു.ഇവിടെ ഒരു കള്ള് ഷാപ്പും പ്രവർത്തിച്ചിരുന്നു.അപകടം പതിവായ ഈ റോഡിലെ കെട്ടിടം പൊളിച്ച് വീതികൂട്ടാൻ കുന്നംകുളം നഗരസഭയും കൈയ്യേറ്റം ഒഴിപ്പിക്കാൻ കുന്നംകുളം താലൂക്ക് ഓഫീസും നിയമനടപടികൾ ആരംഭിച്ചതിനെ തുടർന്ന് ഈ സ്വകാര്യവ്യക്തി ചാവക്കാട് മുൻസിഫ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത് കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടിക്കെതിരെ താൽക്കാലിക നിരോധന ഉത്തരവ് നേടിയിരുന്നു.തുടർന്ന് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ചാവക്കാട് മുൻസിഫ് കോടതി ജഡ്ജ് ഡോ.അശ്വതി അശോക് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളിയത്.സർക്കാരിൻറെ ഭാഗത്തുനിന്നും 33 രേഖകളും കൈയ്യേറ്റത്തിൻ്റെ ഫോട്ടോഗ്രാഫുകളും ഹാജരാക്കി.കേരള സർക്കാരിന് വേണ്ടി ഗവൺമെൻറ് പ്ലീഡർ കെ.ആർ.രജിത് കുമാർ,അഡ്വ.കെ.കെ.സിന്ധു എന്നിവർ ഹാജരായി.


Follow us on :

More in Related News