Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 19:25 IST
Share News :
ചാവക്കാട്:നഗരസഭ മുൻ ചെയർമാൻ കെ.പി.വത്സലന്റെ സ്മരണാർത്ഥം നഗരസഭ ഏർപ്പെടുത്തിയ കെ.പി.വത്സലൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു.മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു.എൻ.കെ.അക്ബർ എംഎൽഎ മുഖ്യാതിഥിയായി.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ പുത്തൻകടപ്പുറം ജിആർഎഫ് ടിഎച്ച്എസ്,ചാവക്കാട് എംആർആർഎംഎച്ച്എസ്എസ് എന്നീ സ്കൂളുകളെയും,എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു.കൂടാതെ,മത്സ്യത്തൊഴിലാളി,പട്ടികജാതി എന്നീ വിഭാഗങ്ങളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, നഗരസഭ ജീവനക്കാരുടെ മക്കളായ വിദ്യാർത്ഥികളെയും എൻഡോവ്മെന്റ് നൽകി അനുമോദിച്ചു.ജനപ്രതിനിധികൾ,അങ്കണവാടി പ്രവർത്തകർ,ആശാ പ്രവർത്തകർ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.