Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി പ്രസ് ഫോറം ജില്ലാ പത്ര-ദൃശ്യ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

10 Dec 2024 16:25 IST

WILSON MECHERY

Share News :


തൃശൂര്‍: : മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനായി ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന പ്രണാമം 2025 പരിപാടിയുടെ ഭാഗമായി വിവിധ ജില്ലാ മാധ്യമ പുസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. തൃശൂര്‍ ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താ ചിത്രത്തിനും ജില്ലയിലെ സ്ത്രീ-പുരുഷ വാര്‍ത്താവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കുമാണ് പുരസ്‌കാരം നല്‍കുക. 2024 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 6 വരെ പത്രങ്ങളില്‍ തൃശൂര്‍ ജില്ലാ പരിധിയില്‍ പ്രസിദ്ധീകരിച്ച, പ്രാദേശിക പത്ര റിപ്പോര്‍ട്ടര്‍മാരുടെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് ജനയുഗം ദിനപ്പത്രം മുന്‍ ലേഖകന്‍ സി.കെ. പള്ളി സ്മാരക പുരസ്‌കാരമാണ് (5000 രൂപയും ഫലകവും) സമ്മാനിക്കുക. ജില്ലയിലെ പ്രാദേശിക ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരുടെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് (2024 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 6 വരെ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍) പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം (5000 രൂപയും ഫലകവും) സമ്മാനിക്കും. ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ എടുത്ത മികച്ച വാര്‍ത്താ ചിത്രത്തിനു എ.പി.തോമസ് സ്മാരക ജില്ലാ പുരസ്‌കാരം (5000 രൂപയും ഫലകവും) സമ്മാനിക്കും. ജില്ലാ പരിധിയിലുള്ള പ്രാദേശിക ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ക്ക് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്‌കാരവും (5000 രൂപയും ഫലകവും വീതം) സമര്‍പ്പിക്കും. സ്ത്രീ-പുരുഷ അവതാരകര്‍ക്ക് പ്രത്യേകം മത്സരമായിരിക്കും ഉണ്ടാവുക. കൂടാതെ ജില്ലയിലെ മികച്ച ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ടിനും പുരസ്‌കാരം സമ്മാനിക്കും. എല്ലാ വിഭാഗത്തിലും ഒരോരുത്തര്‍ക്കും 2 എന്‍ട്രികള്‍ വീതം സമര്‍പ്പിക്കാം. പത്ര മാധ്യമ പുരസ്‌കാരത്തിനായി, പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പകര്‍പ്പുകളാണ് അയക്കേണ്ടത്. ദൃശ്യമാധ്യമ പുരസ്‌കാരത്തിനും വാര്‍ത്താവതാരക പുരസ്‌കാരത്തിനുമുള്ളവര്‍ വാര്‍ത്തകള്‍ സിഡിയിലാക്കി അയയ്ക്കണം. വാര്‍ത്താ അവതാരകര്‍ വാര്‍ത്താ ബുള്ളറ്റിന്‍ പൂര്‍ണ്ണമായാണ് അയക്കേണ്ടത്. ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ട് എന്‍ട്രി വാട്സാപ്പ് വഴി അയയ്ക്കാം.എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും എന്‍ട്രികള്‍ 2024 ഡിസംബര്‍ 18ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം. വിലാസം: അക്ഷര ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി, ചാലക്കുടി പ്രസ് ഫോറം, രണ്ടാം നില, മുനിസിപ്പല്‍ ജൂബിലി ബില്‍ഡിങ്, ചാലക്കുടി. പിന്‍: 680307. കൂടുതല്‍ വിവരങ്ങള്‍ക്ക് 82817 70676 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.പുരസ്‌കാരസമര്‍പ്പണവും മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കലും ഉള്‍പെടുന്ന പ്രണാമം 2025 ജനുവരി ആദ്യം ചാലക്കുടിയില്‍ നടത്തുമെന്നു ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് ഭരിത പ്രതാപ്, സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്ണന്‍, ട്രഷറര്‍ റോസ്‌മോള്‍ ഡോണി, പ്രണാമം 2025 ചെയര്‍മാന്‍ രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ഷാലി മുരിങ്ങൂര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ വിത്സന്‍ മേച്ചേരി, കെ.ബി.ബിനേഷ് എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  

ഫോണ്‍: 82817 70676.

Follow us on :

More in Related News