Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എസ്.ഇ കോഴിക്കോട് ജില്ലാ കലോത്സവം 25, 26 തീയതികളിൽ

23 Oct 2025 12:16 IST

NewsDelivery

Share News :

കോഴിക്കോട് ജില്ലയിലെ മലബാർ സഹോദയ സ്കൂൾ കോംപ്ലക്സിന് കീഴിലുള്ള സി.ബി.എസ്.സി.സ്കൂളുകളുടെ ജില്ലാ കലാമേളയ്ക്ക് തുടക്കം കുറിച്ചു. നാലു ഘട്ടങ്ങളിലായാണ് കലാമേള നടക്കുന്നത്. ആദ്യഘട്ടത്തിൽ ഐടി ഫെസ്റ്റ് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 23നും രണ്ടാംഘട്ടത്തിൽ സ്റ്റേജിതര പരിപാടികൾ ബി ലൈൻ പബ്ലിക് സ്കൂൾ കുറ്റിക്കാട്ടൂരിൽ ഓഗസ്റ്റ് 26 നും മൂന്നാം ഘട്ടം പെർഫോമിങ് ആർക്സ് മത്സരങ്ങൾ ഒക്ടോബർ 21 ന് താമരശ്ശേരിഅൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചും പൂർത്തിയായി. അവസാനത്തെ നാലാംഘട്ട സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 25,26 തീയതികളിൽ ചെത്തുകടവ് കെ. പി. സി. എം ശ്രീനാരായണ വിദ്യാലയത്തിൽ വച്ച് നടക്കും. പ്രസ്തുത മത്സരങ്ങൾ ബഹുമാന്യനായ കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ വി അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം ശ്രീനാരായണ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ

പി വി ചന്ദ്രൻ ഉദ്ഘാടനവും, പ്രശസ്ത സിനിമാ നടനും സംവിധായകനും ആയ വിനീത് കുമാർ സമ്മാനദാനവും നിർവഹിക്കുകയും ചെയ്യും. 1 മുതൽ 12 വരെ ക്ലാസുകളിൽ ഉള്ള കോഴിക്കോട് ജില്ലയിലെ 67 ഓളം സ്കൂളുകളിലെ 3900 ഓളം കുട്ടികൾ അഞ്ചു വിഭാഗങ്ങളിലായി 150 വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു.ഓരോ ഇനത്തിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കൂടാതെ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന സ്കൂളുകൾക്ക് ഓവറോൾ ട്രോഫിയും നൽകുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾ നവംബർ 12 മുതൽ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുമെന്ന് മലബാർ സഹോദയ പ്രസിഡൻറ് ശ്രീ മോനി യോഹന്നാൻ, സെക്രട്ടറി ശ്രീമതി സിന്ധു ബി പി., ട്രഷറർ ശ്രീമതി ടി എം സഫിയ, ജോയിന്റ് സെക്രട്ടറി ശ്രീ ഷാനവാസ് തളപ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News