Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി

17 Jan 2025 20:06 IST

Jithu Vijay

Share News :

വയനാട് : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദ്രാബാദിൽ നിന്നും കടത്തിക്കൊണ്ട് വന്ന രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹൈദ്രാബാദിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ 1.957 കിലോഗ്രാം കഞ്ചാവുമായി വന്ന വയനാട് കൃഷ്ണഗിരി സ്വദേശി സഞ്ജീത് അഫ്താബ്.റ്റി.എസ്(22 വയസ്) എന്നയാളാണ് പിടിയിലായത്.


എക്സൈസ് ഇൻസ്പെക്ടർ സജിമോൻ.പി.റ്റി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ അനീഷ്.എ.എസ്, വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ, ബിനു.എം.എം എന്നിവരുടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Follow us on :

More in Related News