Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട് ആർ ആർ. ടിയിൽ ഓടാത്ത വണ്ടിയും ആറു ജീവനക്കാരും

12 Feb 2025 21:14 IST

PEERMADE NEWS

Share News :


പീരുമേട്:


പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി

ഓഫീസിൽ 6 ജീവനക്കാരാണ് ഉള്ളത്. നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും രണ്ട് വാച്ചർമാരും .നിലവിൽ 9 പേർ വേണ്ട സ്ഥലത്താണ് ഇപ്പോൾ ആറുപേർ മാത്രം ഉള്ളത്. ഇവയിൽ മൂന്നുപേർ അഴുത പമ്പ റേഞ്ചുകളിൽ നിന്നും താൽക്കാലിക ജോലി ക്രമികരണത്തിൻ്റെ ഭാഗമായിഇവിടെ എത്തിയവരാണ്. 2023 ൽ വനം ദിനത്തോടനുബന്ധിച്ച് കുട്ടിക്കാനം മരിയൻ കോളേജിൽ വനംമന്ത്രി എ. കെ ശശീന്ദ്രൻ എത്തിയപ്പോൾ പീരുമേട് കേന്ദ്രമാക്കി ഒരു ആർ.ആർ.ടിടീംരൂപീകരിക്കുമന്ന്ഉറപ്പുനൽകിയതാണ് എന്നാൽ അത് ജലരേഖയായി മാറുകയായിരുന്നു.പീരുമേട്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആർ.ആർ.ടി ഓഫീസ് ശബരിമല സത്രം മേഖലക്ക് വേണ്ടി പെരിയാർ വെസ്റ്റ് ഡിവിഷൻ കീഴിലാണ് പ്രവർത്തിക്കുന്നത്. പീരുമേട് ഭാഗത്ത് വന്യമൃഗ ആക്രമങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ എരുമേലി റേഞ്ചിന് കീഴിലുള്ള മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസിൽ നിന്നും വേണം അംഗങ്ങൾഎത്താൻവനംവകുപ്പിന്റെ നിസ്സഹകരണമാണ് വന്യജീവി ആക്രമണം വർദ്ധിക്കുവാൻ കാരണമെന്ന് ആക്ഷേപം ശക്തമാണ്.

Follow us on :

More in Related News