Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. അച്യുതമേനോൻ ദീർഘവീക്ഷണമുള്ള നേതാവ്: ഇ.കെ. വിജയൻ എം.എൽ.എ

16 Aug 2025 19:38 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഭാവികേരളത്തെ ദീർഘവീക്ഷണത്തോടെ സമീപിച്ച് കേരളീയ വികസനത്തിന് അടിത്തറ സൃഷ്ടിച്ച നേതാവാണ് സി.അച്യുതമേനോനെന്ന് ഇ.കെ.വിജയൻ എം.എൽ എ പറഞ്ഞു. സി.പി.ഐ മേപ്പയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.അച്യുതമേനോൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനമനസ്സുകളിലായിരുന്നു അദ്ദേഹത്തിൻ്റെ സ്ഥാനം. വിദ്യാഭ്യാസ, ആരോഗ്യ, ഗാർഹിക, ഇലക്ട്രോണിക്സ്, തൊഴിലാളി ക്ഷേമ മേഖലകളിലെല്ലാം അച്യുതമേനോൻ്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിൻ്റെ ഉന്നതമൂല്യങ്ങളെ തകിടം മറിക്കുന്നതിനായുള്ള സംഘപരിവാര ശ്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പോരാട്ടമാണ് വർത്തമാനകാല രാഷ്ട്രീയം ആവശ്യപ്പെടുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.


എം.കെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി.ബിജു, ജില്ലാ കൗൺസിൽ അംഗം പി.ബാലഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News