Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2025 09:28 IST
Share News :
മുക്കം: പോത്തിറച്ചിയെന്ന് പറഞ്ഞ് കാളയിറച്ചി വിൽപ്പന നടത്തിയെന്ന പരാതിയിൽ കൂടരഞ്ഞിയിൽ ബീഫ് സ്റ്റാളുകൾ അടച്ച് പൂട്ടിച്ചു. ബീഫ് സ്റ്റാളു കൾക്കെതിരെ വ്യാപക പരാതിയെ തുടർന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് എൻഫോസ്‌മെന്റ് ടീം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.. കൂടരഞ്ഞി നഗരത്തിൽ പ്രവർത്തിക്കുന്ന ബിസ്മി ബീഫ് സ്റ്റാളിലും, കരിംങ്കുറ്റി യിലെ എം ബീഫ് സ്റ്റാളിലും കാള ഇറച്ചി വെട്ടി പോത്ത് ഇറച്ചിയാ ണെന്ന് പറഞ്ഞു വിൽപ്പന നടത്തിയതെന്ന പരാതിയിൽ അടപ്പിച്ചത്. സംഭവത്തെതുടർന്ന് പരിശോധനയിൽ കാളയിറച്ചിയായി തെളിഞ്ഞതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന മാംസ വിൽപ്പന കേന്ദ്രങ്ങൾ പൂട്ടാൻ നിർദ്ദേശം നൽകിയിരിക്കയാണ്. എല്ലാ ഷോപ്പ്കളിലും ഏത് തരം മാംസങ്ങളാണ് വിൽ പ്പന നടത്തുന്ന തെന്നു എഴുതി പ്രദർശിപ്പിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പേരിന് പോത്തിനെ പ്രദർശിപ്പിച്ച് കാളയിറച്ചി വിൽക്കുന്നതായി പരാതി. അതേ സമയം കടകളിലെ ഇറച്ചിതുക്കിയിടു മ്പോൾ കുളമ്പ് ഭാഗം കാണുന്ന രീതിയിലായിരുന്നു. പതിവിൽ മാറ്റം വരുത്തി മുറിച്ച് മാറ്റിയാണ് തുക്കിയിടുന്നതത്രേ. ഇക്കാരണത്താൽ പോത്താണോ? അതല്ല കാളയാണോ?
എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻസാധിക്കുകയുമില്ല. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫിന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ സി. രാജീവൻ യുടെ നേതൃത്വത്തിൽ നടത്തിയത്.തുടർ ദിവസങ്ങളിലും പരോശോധന തുടരുമെ ന്നും, പഞ്ചായത്ത് പരിധിയിലെ അനധികൃത മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. കർശന നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.