Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 21:19 IST
Share News :
കേന്ദ്ര ഗവൺമെന്റിന്റെ ധന നയത്തിന്റെ ഭാഗമായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എങ്കിലും കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ , കാർഷികം, വ്യാവസായികം, ആരോഗ്യം, വിദ്യഭ്യാസം ,പാശ്ചാത്തല വികസനം ഉൾപ്പെടെ സമസ്ത മേഖലകളെയും പരിഗണിച്ച ഒരു ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
തൊഴിലാളികൾ, കർഷകർ, കച്ചവടക്കാർ, വ്യവസായികൾ, ഉദ്യോഗസ്ഥർ, തുടങ്ങി സകല വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഈ ബഡ്ജറ്റ് .
തദ്ദേശ സ്വയംഭരണ വകുപ്പിന് 15980.49 കോടി, ലൈഫ് ഭവന പദ്ധതിക്ക് 1160 കോടി രൂപ,ആരോഗ്യ മേഖലക്ക് 10431.73 കോടി രൂപ, റോഡുകൾ , പാലങ്ങൾ എന്നിവയുടെ വികസനത്തിന് 4219.41 കോടി രൂപ തുടങ്ങി വിവിധ മേഖലകളിലായി വലിയ തുക വകയിരുത്തിയിട്ടുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അതി ദരിദ്രരില്ലാത്ത കേരളം ന്യൂനപക്ഷ ക്ഷേമം കുടുംബശ്രീ , പട്ടിക ജാതി - പട്ടിക വർഗ്ഗ വികസനം മുതലായ മേഖലകളെയും ഈ നവ ബജറ്റ് പരിഗണിച്ചിട്ടുണ്ട്.
അടിസ്ഥാന ജന വിഭാഗത്തിന്റെ വികസനത്തോടൊപ്പം പുതു തലമുറയെയും ബജറ്റ് അഭിമുഖീകരിച്ചിട്ടുണ്ട്.
ഹ്രസ്വ കാല ആശ്വാസങ്ങൾ നൽകുന്നതോടൊപ്പം ദീർഘകാല അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കും ശ്രദ്ധ നൽകാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്.
തനത് മേഖലകളുടെ വികസനത്തോടൊപ്പം
നൂതനാശയങ്ങൾ ഉൾക്കൊണ്ട സീ പ്ലെയിൻ പദ്ധതി, ഹെലി കോപ്റ്റർ ടൂറിസം, കേരള ഹെൽത്ത് ടൂറിസം പദ്ധതി , കെ.ഹോംസ് പദ്ധതി, ഗ്രീൻ ഹൈഡ്രജൻ വാലി തുടങ്ങിയ കേരള വികസനത്തിന് കരുത്ത് പകരും.
അടിസ്ഥാന സൗകര്യ മേഖലയുടെവികസനത്തോടൊപ്പം നിക്ഷേപ സമാഹരണത്തിനും വലിയ പ്രാധാന്യം നൽകിയ ബജറ്റാണിത് .
കേന്ദ്രം കനിഞ്ഞില്ലെങ്കിലും വയനാട് പുനരധിവാസത്തിന് 750 കോടി വകയിരുത്തിയത് കാണാതിരുന്ന് കൂടാ..
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായ ഇടനാഴി ലോജിസ്റ്റിക് വ്യവസായ സാധ്യതതകൾ ഉപയോഗപ്പെടുതുന്നതിന് വലിയ സഹായകമാവും .
എ.ഐ സാങ്കേതിക വിദ്യ പ്രോത്സാപ്പിക്കുന്നതിനുതകുന്ന പദ്ധതികൾ,പോലീസ് നവീകരണത്തിന് അനുയോജ്യമായ പദ്ധതികൾ, പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചക്കുതകുന്ന നിർദ്ദേങ്ങൾ, തുടങ്ങിയവ ബജറ്റിന്റെ മാറ്റ് കൂടുന്നു.
കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പ്രവാസികളുടെ ക്ഷേമം വേഗത്തിലാക്കാൻ ഉതകുംവിധം ലോക കേരള കേന്ദ്രം തുടങ്ങുന്നത് വലിയ മാറ്റത്തിന് വഴി ഒരുക്കും.
നഗരങ്ങളുടെ വികസനത്തിന് മെട്രോ പോളിറ്റൻ പ്ലാൻ നടപ്പിലാക്കുന്നതിൽ കോഴിക്കോടും ഉൾപ്പെട്ടത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്
ബേപ്പൂർ തുറമുഖ വികസനം കോഴിക്കോടിന്റെ വികസനത്തിന് വലിയ മുതൽകൂട്ടാവും.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ 5 കോടി രൂപ വീതം അനുവദിച്ച പയ്യാനക്കൽ പട്ടർതൊടി കളിസ്ഥല നിർമ്മാണം, വെസ്റ്റ് കല്ലായി പള്ളിക്കണ്ടി പുഴക്ക് സമീപം കളിസ്ഥലം നിർമ്മാണം എന്നിവ യുവതക്ക് വലിയ ആവേശം നൽകുന്നവയാണ്.
യൂണിയൻ സർക്കാരിന്റെ സാമ്പത്തിക ഉപരോധ നയങ്ങൾക്കിടയിലും കേരളത്തിൻ്റെ സമഗ്ര വികസനത്തിൻ്റെ മാർഗ്ഗരേഖയായി ഈ സിറ്റിസൺ ബജറ്റ് മാറും എന്ന് ഉറപ്പാണ്.
Follow us on :
Tags:
More in Related News
Please select your location.