Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയ്‌ക്ക്‌ സുമനസുകളുടെ സഹായം തേടുന്നു...

09 Oct 2025 19:05 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് വട്ടേക്കാട് പൈനു വീട്ടിൽ ശേഖരൻ മകൻ രമേശ്(47)ആണ് ചികിത്സാ സഹായം തേടുന്നത്.രമേശിന്റെ ഇരു വൃക്കകളും തകരാറിലായിരിക്കുകയാണ്.അടിയന്തിരമായി ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.വൃക്കരോഗം മൂലം ഇപ്പോൾ തൃശൂർ മദർ ആശുപത്രിയിലാണ് ചികിത്സ.ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നീണ്ടുപോവുകയാണ്.പന്തൽ പണിക്കാരനായ രമേശിന്റെ ഏക വരുമാനത്തിലാണ് കുടുംബത്തിൻ്റെ ചെലവ് കഴിഞ്ഞുപോയിരുന്നത്.ഭാര്യയും,അഞ്ചുവയസുള്ള ഒരു മകളും ഉണ്ട്.രമേശിന്റെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തണം.സർജറിക്കും മരുന്നിനും,ആശുപത്രി ചെലവിനുമായി ലക്ഷങ്ങൾ വരും.നിർധനരായ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.സുമനസ്സുകൾക്ക് ഒരുമനയൂർ മുത്തമ്മാവ് സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് സഹായം അയക്കാം.അക്കൗണ്ട് നമ്പർ:0168053000013531,ഐ എഫ് എസ് സി കോഡ്-SIBL0000168,ഗൂഗിൾ പേ നമ്പർ -9846344883    


Follow us on :

More in Related News