Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്ഐക്കെതിരെ പ്രതിഷേധവുമായി ബിജെപി

26 Dec 2024 20:02 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ചാവക്കാട് എസ്ഐ കെ.വി.വിജിത്ത് തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്.പാലയൂർ പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി ക്രിസ്തുമസ് കരോൾ തടയുകയും,പുരോഹിതന്മാർ ഉൾപ്പെടെയുള്ള ആളുകൾക്ക് നേരെ വളരെ മോശമായി പെരുമാറുകയും ചെയ്ത ചാവക്കാട് എസ്ഐക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.ജില്ല വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി,ജില്ല ട്രഷറർ കെ.ആർ.അനീഷ് മാസ്റ്റർ,ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,ചാവക്കാട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രതീഷ് അയിനിപ്പുള്ളി,ബോഷി ചാണാശ്ശേരി,നേതാക്കളായ കെ.ജി.രാധാകൃഷ്ണൻ,വർഷ മണികണ്ഠൻ,ഗണേഷ് ശിവജി,സുഗന്ധ വേണി,രജനി സുരേഷ് എന്നിവരടങ്ങിയ സംഘം പാലയൂർ പള്ളി സന്ദർശിച്ചു.


Follow us on :

More in Related News