Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

05 May 2025 19:09 IST

MUKUNDAN

Share News :

ഗുരുവായൂർ:അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ബിജെപി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റർ ആശംസ പ്രസംഗം നടത്തി.ജില്ലാ നേതാക്കളായ കെ.എസ്.രാജേഷ്,വിപിൻ കൂടിയേടത്ത്,രാജൻ തറയിൽ,വി.സി.ഷാജി,കെ.ആർ.ബൈജു,കെ.ഗിരീഷ് കുമാർ,പി.ആർ.രാജ്കുമാർ,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷമണികണ്ഠൻ,കുന്നംകുളം മണ്ഡലം പ്രസിഡൻ്റ് പി.ജെ.ജെബിൻ,ടി.വി.വാസുദേവൻ,സുജയൻ മാമ്പുള്ളി,കെ.സി.രാജു, മനീഷ് കുളങ്ങര,ദീപ ബാബു,ബിനീഷ് തറയിൽ,ജിഷാദ് ശിവൻ,പ്രസന്നൻ വലിയപറമ്പിൽ,ജിതുൻലാൽ,കെ.ആർ.ചന്ദ്രൻ,പ്രദീപ് പണിക്കശ്ശേരി എന്നിവർ സംബന്ധിച്ചു.


Follow us on :

More in Related News