Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാഫഖി തങ്ങൾ കമ്യൂണിറ്റി റിസോഴ്സ് സെൻ്റർ നിർമ്മാണ ഫണ്ട്

10 Dec 2024 08:16 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:തറമ്മൽ ശാഖാ മുസ് ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ബാഫഖി തങ്ങൾ കമ്യൂണിറ്റി റിസോഴ്സ് സെൻ്റർ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു.ബഹ്റൈൻ കെ.എം.സി.സി ഭാരവാഹി ജലീൽ കുനിക്കാട്ടിൽ നിന്നും സ്വീകരിച്ചുകൊണ്ട് അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇ.കെ.ബഷീർ അദ്ധ്യക്ഷനായി.നൗഫൽ കുനിക്കാട്ട് സ്വാഗതം പറഞ്ഞു.ഫണ്ട് സമാഹരണത്തിനായി ജലീൽ ടി.കെ. യുടെയും,ഷുഹൈബ് എം.പി യുടെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചു.കെ.എം. മുഹമ്മദ്,എൻ.കെ. അഷറഫ്,മനാഫ് തറമൽ, ഇ.കെ.കാസിം ,സിറാജ് തറമൽ,ഫഹദ്,മെഹനാസ്,അനീസ് എന്നിവർ സംസാരിച്ചു. എം.പി.ശുഹൈബ് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News