Sun May 25, 2025 12:29 PM 1ST
Location
Sign In
30 Oct 2024 21:26 IST
Share News :
മൂവാറ്റുപുഴ: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അവേശ്വജ്ജ്വല സ്വീകരണം. കിഴക്കന്‍ താലൂക്കുകളായ പിറവം,മൂവാറ്റുപുഴ,കുന്നത്തുനാട് എന്നിവിടങ്ങളിലെ വിവിധ മത്സര കേന്ദ്രങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ചെണ്ടയുടെയും
യും മറ്റ് വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.വിവിധ പഞ്ചായത്തുകളില്‍ സ്വീകരണ സമ്മേളന ങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നടന്ന പരിപാടി സുജിത്ത് ബേബിയും പൈങ്ങോടൂരില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജിജി ഷിജിയും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന - ദേശീയ തലങ്ങളില്‍ മികവ് തെളിയിച്ച കായിക പ്രതിഭകളെ ചടങ്ങുകളില്‍ ആദരിച്ചു. വിവിധ ഇടങ്ങളില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷറായ ഡെല്‍സി ലൂക്കാച്ചന്‍,സന്തോഷ് ജോര്‍ജ്, നൈസ് എല്‍ദോ,അധ്യാപകരായ ഷാബു കുര്യാക്കോസ്,
എം.കെ.ബിജു,ജോണ്‍സണ്‍ ജോസഫ്,ജോമോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.