Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 20:38 IST
Share News :
ഗുരുവായൂർ:ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണം,വെളളി,രത്നം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്.ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.മമ്മിയൂർ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഗുരുവായൂർ മഹാരാജാ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് നേരിയ സംഘർഷത്തിടയാക്കി.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുജയൻ മാമ്പുളളി,യുവമോർച്ച ജില്ലാ പ്രസിഡൻ്റ് കെ.കാളിദാസ്,മനീഷ് കുളങ്ങര,പ്രസന്നൻ വലിയപറമ്പിൽ,ദീപക് തിരുവെങ്കിടം,പ്രദീപ് പണിക്കശ്ശേരി,ജിതിൻ കാവീട്,മനോജ് പൊന്നുപറമ്പിൽ,ശ്രീജിത്ത് പളളിക്കര,സൂരജ് താമരയൂർ,കൃഷ്ണൻ നളന്ദ,ഇ.യു.രാജഗോപാൽ,സുധീഷ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.