Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുവർണ ജൂബിലി നിറവിലേയ്ക്ക് ആറ്റപ്പാടം മല്ലഞ്ചിറ എൽപി സ്‌കൂൾ

12 Feb 2025 18:13 IST

WILSON MECHERY

Share News :


ആറ്റപ്പാടം : ശ്രീകുമാര മല്ലഞ്ചിറ എൽപി സ്‌കൂൾ സുവർണ ജൂബിലി നിറവിലേയ്ക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് 13ന് വൈകിട്ട് 4ന് മുരിങ്ങൂർ തത്ത ജംക്‌ഷനിൽ ആരംഭിക്കുന്ന വിളംബര ജാഥയോടെ തുടക്കമാകും. വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടിയാകും. കൊരട്ടി പൊലീസ് സ്‌റ്റേഷൻ എസ്‌എച്ച്ഒ അമൃത‌രംഗൻ വിളംബര ജാഥ ഫ്ലാഗ് ചെയ്യും. തുടർന്ന് സ്‌കൂൾ അങ്കണത്തിൽ സമാപിക്കും.

14ന് 5നു സ്‌കൂൾ വാർഷികാഘോഷവും ജൂബിലി ആഘോഷങ്ങളുടെ ആരംഭവും സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു അധ്യക്ഷത വഹിക്കും. ബിപിസി സി.ജി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ കലോത്സവ വിജയികൾക്കും മാനേജർ എം.എം. രാജേന്ദ്രകുമാർ കായിക മത്സര വിജയികൾക്കും പഞ്ചായത്ത് അംഗം ഷിമ സുധിൻ വർക്ക് എക്‌സ്‌പീരിയൻസ് മത്സരങ്ങളിലെ വിജയികൾക്കും വിശ്വകർമ സമാജം പ്രസിഡന്റ് വി.പി.ഷാജൻ എൽഎസ്എസ് മത്സര ജേതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ ദിവാകരൻ മാഗസിൻ പ്രകാശനവും പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷ നൈനു റിച്ചു എൻഡോവ്മെൻ്റ് വിതരണവും നിർവഹിക്കും.

തുടർന്നു കലാപരിപാടികൾ അരങ്ങേറുമെന്നു ജൂബിലി ആഘോഷസമിതി ചെയർപേഴ്‌സൺ ഷിമ സുധിൻ, വൈസ് ചെയർമാൻ ലാലുമോൻ ചാലക്കുടി, ജനറൽ കൺവീനറും സ്‌കൂൾ ഹെഡ്‌മിസ്ട്രസുമായ കെ.പി.ഷീബ എന്നിവർ അറിയിച്ചു.

Follow us on :

More in Related News