Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭ തിരഞ്ഞെടുപ്പ്; തലയോലപ്പറമ്പ് പരിധിയിൽ പ്രശ്നബാധിത പ്രദേശത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.

04 Apr 2026 12:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയമസഭതെരഞ്ഞെടുപ്പി നോടുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി പ്രശ്നബാധിത പ്രദേശങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മമംഗലം എൽ പി സ്കൂൾ മുതൽ ടൗൺ വരെയുള്ള പ്രദേശത്താണ് കേന്ദ്രസേനയെ ഉൾപ്പെടുത്തി റൂട്ട് മാർച്ച് നടത്തിയത്. സായുധ ധാരികളായ 70 ഓളം കേന്ദ്രസേന അംഗങ്ങളെ ഉൾപ്പെടുത്തി ശനിയാഴ്ച രാവിലെ 10ന് നടത്തിയ റൂട്ട് മാർച്ച് തലയോലപ്പറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ പി. എസ് സുധീരൻ നയിച്ചു. വൈക്കം ഡിവൈഎസ്പി സജീവ് .കെ സേനാംഗങ്ങൾക്ക് ഡ്യൂട്ടി സംബന്ധിച്ച് നിർദ്ദേശം നൽകി.

Follow us on :

More in Related News