Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരുൺ നമ്പിയാട്ടിലിന് ജീവൻ രക്ഷഅവാർഡ്

05 Mar 2025 13:09 IST

ENLIGHT MEDIA PERAMBRA

Share News :

ഉള്ളിയേരി: "രക്തദാനം മഹാദാനം" എന്ന സന്ദേശം ജീവിതത്തിൽ പകർത്തി യ അരുൺ നമ്പിയാട്ടിലിന്ജീവൻ രക്ഷാ അവാർഡ്. രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്സൽ ഐ.ടി.ഐയിൽ പഠിക്കുമ്പോൾ ആണ്. കോഴിക്കോട് ബേബിമെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് ആദ്യമായി രക്തദാനം നടത്തിയത്. വർഷത്തിൽ മുന്ന് തവണ രക്തദാനം നടത്തുന്നു. ഹോപ്പ് എന്ന സംഘടന അരുണിന് ജീവൻ രക്ഷാ അവാർഡ് നൽകി. ഒരോ തവണ രക്തദാനവും അരുണിന് ഒരു സമർപ്പണമാണ്. ഒന്നുകിൽ ഏതെങ്കിലും രോഗിക്ക് വേണ്ടി അല്ലെങ്കിൽ ബ്ലഡ്‌ ബാങ്കിൽ പോയി രക്തദാനം നൽകും . സംസ്ഥാന സർക്കാറിന്റെ യുവജനക്ഷേമ വളണ്ടിയർ,റെഡ് ക്രോസ് വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തനനിരതനാണ്. ആപത് മിത്ര വളണ്ടിയറുമാണ്. മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവുമാണ് ആണ് ഈ യുവാവ്.  മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദന്റെയും അനിതയുടെയും മകനാണ്. ഏകസഹോദരി അർച്ചന.

Follow us on :

Tags:

More in Related News