Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിൽ നിയമനങ്ങൾ

05 Jan 2026 12:34 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിൽ നിയമനങ്ങൾ


ഫാർമസിസ്റ്റ് നിയമനം


പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികകയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9495999304.


ഹൈസ്കൂൾ അധ്യാപക ഒഴിവ്


മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ അധ്യാപക തസ്തികകളായ എച്ച്.എസ്.ടി. ഹിന്ദി, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിലേയ്ക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 നും എച്ച്.എസ്.ടി. മലയാളം, സോഷ്യൽ സയൻസ് എന്നിവയിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 നും എം.എസ്.പി. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.എസ്.സി.നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0483 2734921


ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ അഭിമുഖം


മലപ്പുറം ജി.ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി (ഫിസിക്കല്‍ സയന്‍സ്) വിഭാഗത്തിലെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Follow us on :

More in Related News