Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.പി നാണു മാസ്റ്റരെ അനുസ്മരിച്ചു.

14 May 2025 20:14 IST

Asharaf KP

Share News :


അരൂർ : സത്യസന്ധരായ പൊതു പ്രവർത്തകരെ സമൂഹം എന്നും ഓർമ്മിക്കുമെന്ന് കെ. പി. സി.സി സെക്രട്ടറി വി.എം.ചന്ദ്രൻ പറഞ്ഞു.അധ്യാപകനും ചിത്രകാരനും, കോൺഗ്രസ് പ്രാദേശി നേതാവുമായിരുന്ന അരൂർ കല്ലുമ്പുറത്തെ എ.പി നാണുവിൻ്റെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി. കെ സജീവൻ പി അജിത്ത് എം. കെ ഭാസ്കരൻ, ടി കുഞ്ഞിക്കണ്ണൻ , പി ശ്രീലത, റീത്ത കണ്ടോത്ത് , പാറോള്ളതിൽ അബ്ദുല്ല, പി.എം നാണു, പി.കെ രാധാകൃഷ്ണൻ,ആയഞ്ചേരി നാരായണൻ, കെ. എം രജീഷ്, കെ.കെ വിജേഷ് കണ്ടോത ശശി എന്നിവർ പ്രസംഗിച്ചു.

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ്റെ നേതൃത്വത്തിലും അനുസ്മരിച്ചു. എം.പി ശശി , പി വിജയൻ, കെ. പി സോമനാഥൻ,ഇ.വി അജയൻ, പി സുനിഎന്നിവർ പ്രസംഗിച്ചു.

Follow us on :