Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2025 20:35 IST
Share News :
വൈക്കം: വൈക്കത്ത് കൊയ്‌തു കൂട്ടിയ നെല്ലിന് മുകളിൽ ശുചിമുറി മാലിന്യം തള്ളി. വെച്ചൂരിൽ ഇടയാഴം - കല്ലറ റോഡരികിൽ കോലാംപുറത്തുകരി പാടശേഖരത്തിലെ ഒരേക്കറിൽ നിന്നും കൊയ്തെടുത്ത 22 ക്വിൻ്റൽ വരുന്ന നെല്ലിൻ്റെ മുകളിലേക്കാണ് സാമൂഹ്യ വിരുദ്ധർ വാഹനത്തിൽ എത്തി മാലിന്യം തള്ളിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. മാഞ്ഞൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം നോക്കി നടത്തുന്നത് ഇടയാഴം സുമിനാ ഭവനിൽ ഇ.വി.സുകുമാരനാണ്. 12ദിവസം മുൻപാണ് പാടശേഖരം കൊയ്‌തത്. ലോറിയിലേക്ക് കയറ്റാൻ എളുപ്പത്തിന് റോഡിനോടു ചേർന്നാണ് നെല്ല് കൊയ്‌തുകൂട്ടിയത്. കഴിഞ്ഞ ദിവസം മഴ പെയ്‌തതിനാൽ ഈർപ്പം ഉണ്ടാകാതിരിക്കാൻ നെല്ല് പടുത ഇട്ട് മൂടിയിരുന്നു. ശനിയാഴ്ച രാവിലെ മൂടിയിട്ടിരുന്ന പടുത മാറ്റി കൂട്ടിയിട്ട നെല്ല് ഇളക്കി ഉണക്കാൻ സുകുമാരൻ സ്‌ഥലത്ത് എത്തിയപ്പോഴാണ് മാലിന്യം തള്ളിയത് കാണുന്നത്. തുടർന്ന് വെച്ചൂർ പഞ്ചായത്തിലും കൃഷി ഭവനിലും വിവരം അറിയിക്കുകയായിരുന്നു. വൈക്കം പോലീസിൽ പാടശേഖരസമിതി പരാതി നൽകി. പഞ്ചായത്ത്, ആരോഗ്യ, കൃഷി വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ വാഹനത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇടയാഴം കല്ലറ റോഡരികിലെ 13 പാടശേഖരങ്ങളിലെ 1500 ഏക്കർ കൃഷിക്കായി വെള്ളം എടുക്കുന്ന നാല് കിലോമീറ്ററോളം വരുന്ന നാണുപറമ്പ് -കൊടുത്തുരുത്ത് തോട്ടിലും ശുചിമുറി മാലിന്യം തള്ളൽ വ്യാപകമാണ്. 22കിൻ്റൽ നെല്ലിലും പാടത്തും രാസവസ്തു ചേർന്ന ശുചിമുറി മാലിന്യം നിറഞ്ഞതോടെ പരിസരവാസികളും കർഷകർ പകർച്ചവ്യാധി ഭീഷണിയിലാണ്.
Follow us on :
Tags:
Please select your location.