Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 12:23 IST
Share News :
ഉദുമ : പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും അനുമോദനവും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂതനന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് കെ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം ക്യാപ്റ്റനുമായ ദില്‍ജിത്ത് കെ, സംസ്ഥാനതല കുങ്ഫൂവില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഫാറൂണ്‍ റഷീദ്, സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയി കുട്ടികള്‍, പ്രീ പ്രൈമറി ഓള്‍ ഇന്ത്യ പ്രതിഭ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രഭരണ സമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ അഡ്വ. കെ ബാലകൃഷ്ണന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എച്ച് ഉണ്ണികൃഷ്ണന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീജ സുനില്‍, നമിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക കെ രമണി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സവിത കെ പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.