Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 17:33 IST
Share News :
ചാവക്കാട്:ജീവനക്കാരുടെ ഡിഎ കുടിശിക തടഞ്ഞുവെച്ചിട്ടുള്ള സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.ക്ഷാമബത്തയുടെ മുൻകാലപ്രാബല്യം നിഷേധിക്കുക വഴി ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലം കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.ജോലിചെയ്യുന്ന ജീവനക്കാർക്ക് സമയബന്ധിതമായി വേതന ആനുകൂല്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.സർക്കാർ ഇതിൽ നിന്നും ഒളിച്ചോടുകയാണ്.കൃത്യമായി ക്ഷാമബത്ത നൽകാതിരിക്കുകയും,നൽകുന്നവയുടെ കുടിശിക നിഷേധിക്കുകയും വഴി വലിയ സാമ്പത്തിക നഷ്ടമാണ് ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടുന്ന അനദ്ധ്യാപക ജീവനക്കാർക്ക് ഉണ്ടാകുന്നതെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് സേവന മേഖലയെ യുവജനതയിൽ നിന്നും അകറ്റുന്നതിനേ ഇടയാക്കുകയുള്ളൂ.യുവതലമുറ വൻതോതിൽ വിദേശത്തേക്ക് കുടിയേറ്റം നടത്തുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണെന്നും സംസ്ഥാന പ്രസിഡൻറ് എൻ.വി.മധു,ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.