Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 11:06 IST
Share News :
പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രത്തിന് ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരം ലഭിച്ചില്ല. ഫ്രഞ്ച് സിനിമ ‘എമിലിയ പെരസിനാണ്’ ഈ പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ചയാണ് ലണ്ടനില്‍ ബാഫ്റ്റ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ആഡ്രിയന്‍ ബ്രോഡിയും മൈക്കി മാഡിസണും ബാഫ്റ്റ ഫിലിം അവാര്‍ഡില്‍ മികച്ച നടനും നടിയുമായി. ദി ബ്രൂട്ടലിസ്റ്റിലെ ഹംഗേറിയന്‍-ജൂത വാസ്തുശില്പിയായി അഭിനയിച്ചതിന് അഡ്രിയന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയപ്പോള്‍, അനോറയിലെ അഭിനയത്തിന് മൈക്കി പുരസ്‌കാരം നേടി.
ദി ബ്രൂട്ടലിസ്റ്റും കോണ്‍ക്ലേവ് നാല് വീതം പുരസ്‌കാരം നേടി. മികച്ച ബ്രിട്ടീഷ് ചിത്രം, മികച്ച സിനിമ, എഡിറ്റിംഗ് എന്നിവയുള്‍പ്പെടെയാണ് കോണ്‍ക്ലേവിന് ലഭിച്ച പുരസ്‌കാരങ്ങള്‍. ദി ബ്രൂട്ടലിസ്റ്റ് സംവിധായകന്‍ ബ്രാഡി കോര്‍ബറ്റാണ് മികച്ച സംവിധായകന്‍.
മികച്ച മ്യൂസിക്ക് അടക്കം അവാര്‍ഡുകളും ദി ബ്രൂട്ടലിസ്റ്റ് നേടി. ഒസ്‌കാര്‍ പുരസ്‌കാരത്തിന് മുന്‍പ് പ്രധാനപ്പെട്ട ഒരു പുരസ്‌കാരമാണ് ബാഫ്റ്റ. ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്റ് ടെലിവിഷന്‍ അവാര്‍ഡുകളാണ് ബാഫ്റ്റ എന്ന് അറിയിപ്പെടുന്നത്. ഈ പുരസ്‌കാരങ്ങളുടെ 78മത്തെ പതിപ്പാണ് ഞായറാഴ്ച നടന്നത്. സ്‌കോട്ടിഷ് നടന്‍ ഡേവിഡ് ടെന്നന്റാണ് രണ്ടാം തവണയും ബാഫ്റ്റ പുരസ്‌കാര ചടങ്ങിന്റെ അവതാരകനായി എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.