Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ അഖണ്ഡനാമ ജപയജ്ഞം സമാപിച്ചു

15 Jan 2025 19:35 IST

enlight media

Share News :

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരസംക്രമ സൂര്യോദയത്തോടെ ആരംഭിച്ച അഖണ്ഡനാമ ജപയജ്ഞം മകരം ഒന്നിന് ബുധനാഴ്ച്ച സൂര്യോദയത്തോടെ സമാപിച്ചു. ക്ഷേത്ര പരിധിയിലെ പ്രാദേശിക സമിതികളില്‍ നിന്ന് സ്ത്രീ പുരുഷ ഭേദമന്യേ നൂറുകണക്കിനാളുകള്‍ രണ്ട് മണിക്കൂര്‍ വീതം ഹരേ രാമ, ഹരേകൃഷ്ണ ജപം ചൊല്ലാന്‍ ക്ഷേത്ര തിരുമുറ്റത്ത് അതിനായി പ്രത്യേകം ഒരുക്കിയ പന്തലില്‍ എത്തിയിരുന്നു. ഉദുമ പടിഞ്ഞാര്‍ക്കര, ഞെക്ലി-ബാര, കീക്കാനം, ബേവൂരി പ്രാദേശിക സമിതിയിലെ അംഗങ്ങളാണ് ഭജനയ്ക്ക് തുടക്കം കുറിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ ഭജനാലാപനത്തോടെ ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കി മംഗളാരതിയോടെ യജ്ഞത്തിന് സമാപനം കുറിച്ചത് ക്ഷേത്രത്തിലെത്തിയവര്‍ക്കെല്ലാം പ്രസാദം വിതരണം നടത്തി.

Follow us on :

More in Related News