Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2026 19:46 IST
Share News :
പീരുമേട്: കേരള സർക്കാരിന്റെ 2025ലെ കാർഷിക മികവ് പുരസ്കാരം പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക്. സുസ്ഥിരവും കർഷകകേന്ദ്രീകൃതവുമായ സമഗ്ര കാർഷിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
പശ്ചിമഘട്ട മേഖലയിലെ ഏകദേശം 2,000 ചെറുകിട, നാമമാത്ര കർഷകരെ ഉൾപ്പെടുത്തി കൃഷി മുതൽ സംസ്കരണം, ഗുണനിലവാര പരിശോധന, സർട്ടിഫിക്കേഷൻ, വിപണനം എന്നിവ വരെയുള്ള സമഗ്ര കാർഷിക മാതൃകയാണ് സൊസൈറ്റി നടപ്പാക്കുന്നത്. ജൈവ സുഗന്ധവ്യഞ്ജനങ്ങൾ ആഭ്യന്തര, വിദേശ വിപണികളിൽ എത്തിക്കുന്നതിനൊപ്പം കർഷകരിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ സംഭരിച്ച് മികച്ച വരുമാനവും ഉറപ്പാക്കുന്നു.
വളഞ്ഞങ്ങാനത്തെ സംസ്കരണ കേന്ദ്രത്തിലെ ആധുനിക സംവിധാനങ്ങളും ഗുണനിലവാര പരിശോധനാ ലബോറട്ടറിയും ഉൽപ്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കുന്നു. ‘ട്രൂബയോ’ ബ്രാൻഡിലൂടെ ജൈവ സുഗന്ധവ്യഞ്ജനങ്ങളും ‘ബയോഒറിജിൻ മസാലകൾ’ വഴി മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നു.
ജൈവകൃഷിക്കായി മണ്ണിരക്കമ്പോസ്റ്റ്, വിവിധ ജൈവ കീടനിയന്ത്രണ ഘടകങ്ങൾ എന്നിവ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ട്. കർഷകർ, സ്ത്രീകൾ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ പ്രാദേശിക കാർഷിക കണ്ടുപിടിത്തങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന നൂതന സാങ്കേതിക വികസന കേന്ദ്രവും പ്രവർത്തിക്കുന്നു.
കാലാവസ്ഥാ സൗഹൃദ കൃഷി, വരൾച്ചയെ പ്രതിരോധിക്കുന്ന വിളയിനങ്ങൾ, കൃത്യതാകൃഷി, സംരക്ഷിത കൃഷി, മഴമറ, പുനരുപയോഗ ഊർജം തുടങ്ങിയ പദ്ധതികളിലൂടെയും സ്വയംസഹായ സംഘങ്ങൾ, സംയുക്ത ബാധ്യതാ സംഘങ്ങൾ, കർഷക ഉൽപ്പാദക സംഘടനകൾ എന്നിവയിലൂടെയും കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിനും സൊസൈറ്റി നേതൃത്വം നൽകുന്നു.
Follow us on :
More in Related News
Please select your location.