Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടൻ ശ്രീനിവാസൻ വിടവാങ്ങി

20 Dec 2025 09:25 IST

CN Remya

Share News :

കോട്ടയം: നടൻ ശ്രീനിവാസൻ വിടവാങ്ങി. 69 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങളും വേവലാതികളും സൂക്ഷ്മമായിത്തന്നെ ആവിഷ്കരിക്കപ്പെട്ടിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള,  വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയവും.

1956 ഏപ്രിൽ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്സ്എസ്സ് കോളജിലുമാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു. ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ൽ പി.എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരം‌ഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. 

1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി.  വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ സംവിധാനം ചെയ്തു ജനപ്രീതി നേടിയ സിനിമകളാണ്. വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (അഭിനേതാവ്).

Follow us on :

More in Related News