Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂരിൽ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ ഐഗ്രൂപ്പ് യോഗം അലങ്കോലപ്പെട്ടു..

19 Dec 2025 19:54 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂരിൽ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ ഐഗ്രൂപ്പ് യോഗം അലങ്കോലപ്പെട്ടു.എടക്കഴിയൂർ തഹാനി മീറ്റിംഗ് സെന്ററിലാണ് ഡിസിസി സെക്രട്ടറി എം.വി.ഹൈദരാലിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് രഹസ്യയോഗം ചേർന്നത്.വിവരമറിഞ്ഞ് ഗോപപ്രതാപന്റെ ഐ വിഭാഗക്കാരനും,മുൻ ബ്ലോക്ക് സെക്രട്ടറിയുമായ ലിയാഖത്തലി മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം യുവാക്കൾ രഹസ്യ യോഗ സ്ഥലത്തേക്ക് കടന്ന് ചെന്ന് യോഗം തടസ്സപ്പെടുത്തി.തുടർന്ന് ഇരുവിഭാഗത്തിന്റെ ഉന്തും തള്ളിലും യോഗം അലങ്കോലപ്പെട്ടു.മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഐ.പി.രാജേന്ദ്രൻ,ആർ.വി.മുഹമ്മദ്‌കുട്ടി,ഹസ്സൻ മന്ദലാംക്കുന്ന്,പുന്നയൂർ പഞ്ചായത്തിൽ നിന്നും വിജയിച്ച ചില കോൺഗ്രസ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.കോൺഗ്രസും ലീഗും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ച് പുന്നയൂർ പഞ്ചായത്തിൽ യുഡിഎഫ് നേടിയ വിജയത്തെ ഗ്രൂപ്പ്‌ കളിച്ച്‌ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ലിയാഖത്തലി മന്ദലാംകുന്ന് പറഞ്ഞു.


Follow us on :

More in Related News