Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർണ്ണ കാഴ്ച്ചകളുടെ വശ്യതവുമായി ഊട്ടി പുഷ്പോത്സവത്തിന് പ്രൗഢമായ തുടക്കം.

16 May 2025 17:52 IST

UNNICHEKKU .M

Share News :


- എം ഉണ്ണിച്ചേക്കു .

ഊട്ടി: വർണ്ണ കാഴ്ച്ചകളുടെ വിസ്മയ ദൃശ്യ വിരുന്നൊരുക്കി പ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് പ്രൗഢമായ തുടക്കം. ഊട്ടിയുടെ സാസ്ക്കാരിക പൈതൃകത്തിൻ്റെ വിളംബരമായാണ് സമ്മർ ഫെസ്റ്റായി വർഷംതോറും പ്രൗഢ ഗംഭീരമായി തന്നെ പുഷ്പമേളക്ക് ബോട്ടാണിക്കൽ ഗാർഡനിൽ വേദിയൊരുക്കുന്നത്. വർണ്ണാഭമായ വേ ദിയിൽ 127 മത് പുഷ്പോത്സവം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഇതോടെ മേളയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമായി കഴിഞ്ഞു. വർണ്ണ ചാരുത വിടർത്തിയ വിവിധങ്ങളായ പുഷ്പങ്ങൾ കൊണ്ട്  അലങ്കരിച്ച വിവിധ രൂപങ്ങളാണ് മേളയിലെ മുഖ്യ ആകർഷണം. 7.5 ലക്ഷം കോറനേഷൻ, റോസാ പൂക്കൾ, ജമന്തി പൂക്കൾകൊണ്ട് തീർത്ത ഏഴുപത്തഞ്ച് അടി വീതിയിലും ഇരുപതഞ്ചടി ഉയരത്തിലുമുള്ള രാജരാജചോഴന്റെ കൊട്ടാരമാതൃക പുഷ്പമേളയുടെ ദൃശ്യവിരുന്നാണ്.



എട്ടടി ഉയരത്തിൽ 50400 പൂക്കൾകൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ആന, ഊഞ്ഞാൽ, സിംഹാസനം, പീരങ്കി സെൽഫി സ്പോട്ട്, വെള്ളച്ചാട്ടത്തിന്റെ മാതൃക തുടങ്ങി പുഷപങ്ങളിൽ തീർത്ത ശിൽപ്പ ചാരുത മേളയിലെ വേറിട്ട വിശേഷക്കളാണ്.നിലവിലെ പൂച്ചെടികൾക്കുപുറമേ 30,000 ചട്ടികളിൽ വിടർന്നുനിൽക്കുന്ന വിവിധയിനം വർണ്ണപൂക്കളും സഞ്ചാരികളെ നയന മനോഹരമാക്കുകയാണ്. മേളയുടെ ഭാഗമായി പ്രകൃതിയുടെ വർണ്ണ ലാവണ്യത്തിൻ്റെ തണലിൽ ഉദ്യാനം മുഴുവനും ദിപാലങ്കാരത്താൽ വശ്യമാക്കിയിട്ടുണ്ട്. പനനീർ പൂക്കളുടെ അതിമനോഹര കാഴ്ചകളും മനം കുളിർക്കുന്നവയാണ് രാവിലെ 9 മണി മുതലാണ് ആരംഭിക്കുന്നത് '  മേള മെയ് 21 വരെയാണ് നടക്കുന്നത്.

ചിത്രം : പുഷ്പ കൊട്ടാരം

Follow us on :

More in Related News