Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയെ അവഹേളിച്ചതിന് ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

27 Aug 2025 21:51 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചുവെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര സൈബർസെൽ പോലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച ഉച്ചയോടെ കാപ്പാടുള്ള വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത് . ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീലവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും, വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടിരിക്കുകയാണെന്ന ഡി.വൈ.എഫ്.ഐ യുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം സാദിഖ് അവീറിന്റെ വീട്ടിലേക്ക് ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

Follow us on :

Tags:

More in Related News