Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2025 11:15 IST
Share News :
തിരൂർ : ശരീരം തളർന്നവർക്കുള്ള ശാസ്ത്രീയ സൗജന്യ പരിചരണ സംവിധാനമായ കിന്‍ഷിപ്പ് ഫൗണ്ടേഷന്റെ കീഴിൽ സൗഹൃദ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. സ്നേഹതീരം വളണ്ടിയർമാരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ തിരൂരിലെ സാമൂഹിക സന്നദ്ധ മേഖലയിലെ പൗരപ്രമുഖരും കിൻഷിപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളും കിൻഷിപ്പിലെ ഇന്മേറ്റ്സും അവരുടെ കുടുംബാംഗങ്ങളും അടക്കം 700 ൽ അധികം ആളുകൾ പങ്കെടുത്തു.
ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്ത സൗഹൃദ സംഗമത്തിൽ സ്നേഹതീരം ചീഫ് കോർഡിനേറ്ററും കിൻഷിപ്പ് ഡയറക്ടറുമായ നാസർ കുറ്റൂർ അധ്യക്ഷത വഹിച്ചു. അബുൽ ഫസൽ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ സ്നേഹതീരം എക്സിക്യൂട്ടീവ് മെമ്പർ കെ. ഫാത്തിമ ഷിറിൻ സ്വാഗതവും പറഞ്ഞു. ലത്തീഫ് കായൽ മഠത്തിൽ, അഡ്വ. വിക്രം കുമാർ, അഡ്വ. ബീന, ആയിഷക്കുട്ടി, അബ്ദുള്ളക്കുട്ടി, ഇ. ഫൈസൽ ബാബു, ഡോ. സമീർ, നാജിറ അഷ്റഫ്, ടി.ഇ ഹാരിസ്, അമീർ സബ്ക, സി.പി. ഷബീറലി, അഷ്‌റഫ് റീഗൽ, നൗഷാദ് മേലോത്തിൽ, എം. മൊയ്‌തു ഷാ, സബ്ക ഷാഫി, ആമിന ടീച്ചർ, ആബിദ ചെമ്പ്ര, ലത്തീഫ് ബനാന എന്നിവർ ആശംസകൾ അറിയിച്ചു.
സ്നേഹതീരം വോളന്റീർ വിങ് ചെയർപേഴ്സൺ ഷഫീദ കളത്തിൽ, വൈസ് ചെയർമാൻ നസീം, എക്സിക്യൂട്ടീവ് മെമ്പർമാർ ആയിട്ടുള്ള ഷുക്കൂർ പാഷ, അസ് ല മോൾ എന്നിവരുടെ നേതൃത്വത്തിൽ 90ഓളം സ്നേഹതീരം വളണ്ടിയർമാർ പരിപാടി നിയന്ത്രിച്ചു.
സ്നേഹതീരം ചെയർമാൻ സുധീഷ് നായത്ത് നന്ദിയും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.