Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സൗജന്യ നേത്ര-കേൾവി പരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.

13 Feb 2026 12:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്

തലയോലപ്പറമ്പ് കരിപ്പാടം ആർബി കെയർ ഫൗണ്ടേഷനിൽ വെച്ച് നടത്തിയ

സൗജന്യ നേത്ര-കേൾവി പരിശോധന

മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. സി.ഒ.എ കുറവിലങ്ങാട് മേഖലയുടെയും തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

ക്യാമ്പ് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. സി.ഒ.എ കോട്ടയം ജില്ലാ പ്രസിഡന്റ് ഓ.വി. വർഗീസ്, ട്രഷറർ എൻ. അനീഷ്, മേഖലാ പ്രസിഡന്റ് വി.എൻ പ്രസാദ്, സെക്രട്ടറി ജോബി, ട്രഷറർ എ.പി രജിഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ. ബാബു, രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. പണിമുടക്ക് ദിവസമായതിനാൽ ക്യാമ്പിൽ പങ്കെടുത്ത 100 ഓളം പേർക്ക് സംഘാടകർ ഉച്ചഭക്ഷണവും നൽകി.17 വയസ്സിന് താഴെയുള്ള കണ്ണട ആവശ്യമായി വരുന്ന കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.



Follow us on :

More in Related News