Tue Jun 17, 2025 9:55 PM 1ST
Location
Sign In
01 Dec 2024 21:22 IST
Share News :
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തി വന്നിരുന്ന ഉദയാസ്തമന പൂജ മാറ്റിയതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വിശദീകരണയോഗം നടന്നു.ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടന്ന വിശദീകരണയോഗം തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ഏകാദശി ദിവസം ക്ഷേത്രത്തിൽ നടത്തുന്ന ഉദയാസ്തമന പൂജ വേണ്ടെന്ന തീരുമാനം ദേവസ്വം ബോർഡിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സ്വാമി അഭിപ്രായപ്പെട്ടു.ക്ഷേത്ര ആചാരങ്ങളും,അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഭക്തജനങ്ങൾ ഒന്നിച്ചുവരണമെന്നും,ക്ഷേത്ര ചൈതന്യത്തിൽ ലോപം വരുത്തുന്ന ദേവസ്വം നടപടി ദുരപധിഷ്ടിതമാണെന്നും,ദേവസ്വം ഭരണസമിതിയുടെ ക്ഷേത്ര വിരുദ്ധതക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു പറഞ്ഞു.കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ശബരിമല അയപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ.വിശ്വനാഥൻ,ഗുരുവായൂർ താലപ്പൊലി സംഘം പ്രസിഡന്റ് എൻ.പ്രഭാകരൻ നായർ,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ,ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി പി.വത്സലൻ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം.അനൂപ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.