Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2025 16:57 IST
Share News :
ചാവക്കാട്:കേരള പ്രവാസി സംഘം സ്ഥാപക നേതാക്കളിൽ ഒരാളും,ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘം സ്ഥാപക നേതാവുമായിരുന്ന എ.സി.ആനന്ദൻ അനുസ്മരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി.ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ശാലിനി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് എം.എ.അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് സർജിക്കൽ ഉപകരണങ്ങൾ കൈമാറി.അനസ്തേഷ്യ വിഭാഗം ഡോ.വിന്നിയും,ആർഎംഒയും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.വാർഡ് കൗൺസിലർ പി.യതീന്ദ്രദാസ് അനുസ്മരണ പ്രഭാക്ഷണം നടത്തി.സംഘം ഭരണസമിതി അംഗങ്ങളായ അബുരാമനാത്ത്,അബ്ദു രാമഞ്ചത്ത്,ഒ.എസ്.ജനാർദ്ദനൻ,ഉസ്ന സൈഫു,ജാസ്മിൻ ഹനീഫ എന്നിവരും സംഘം ജീവനക്കാരും,ചാവക്കാട് പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.ചടങ്ങിന് ഒ.എസ്.ജനാർദ്ദനൻ നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
Please select your location.