Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-ാമത് മഹാസമാധിദിനാചരണം..

18 Sep 2025 19:30 IST

MUKUNDAN

Share News :

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-ാമത് മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി രണ്ടാം ദിവസം സെപ്തംബർ 18-ന് കാലത്ത് 6 മണി മുതൽ യൂണിയൻ ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലിയും നടന്നു.തുടർന്ന് യൂണിയൻ വനിതാസംഘത്തിൻ്റെ സംഘാടനത്തിൽ നടന്ന സമ്മേളനം വട്ടംപറമ്പിൽ ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി.കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശൈലജ കേശവൻ സ്വഗതം ആശംസിച്ചു.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ആമുഖം പ്രഭാഷണം നടത്തി.ആശപ്രദീപ്,കോട്ടയം(ഗുരുനാരായണ സേവാനികേതൻ)മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തിയ ആശാപ്രദീപിനെയും,സ്പെസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ.സംഗീത വിശ്വനാഥിനെയും ചടങ്ങിൽ ആദരിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി.സുനിൽ കുമാർ(മണപ്പുറം),എ.എസ്.വിമലാനന്ദൻ മാസ്റ്റർ,വനിതാ സംഘം വൈസ് പ്രസിഡന്റ് സതി വിജയൻ,ട്രഷറർ പ്രിയദത്തരാജൻ,കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി.ശരവണൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.പി.ഷൺമുഖൻ എന്നിവർ സംസാരിച്ചു.


19-9-25 വെള്ളി മൂന്നാം ദിവസത്തെ പ്രോഗ്രാം യോഗം കൗൺസിലർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്യും.യോഗം മുൻ അസി.സെക്രട്ടറി വി.എം.ശശി മുഖ്യപ്രഭാഷണം നടത്തും. 

Follow us on :

More in Related News