Tue Dec 12, 2023 10:56 PM 1ST

Location  

Sign In

55th ജൂനിയർ & സീനിയർ ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 6, 7 തീയതികളിൽ

04 Aug 2025 12:12 IST

NewsDelivery

Share News :

കോഴിക്കോട് ജില്ല അത്ലറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആഗസ്റ്റ് 6, 7 തീയതികളിൽ 55th ജൂനിയർ & സീനിയർ ജില്ലാ ചാമ്പ്യൻഷിപ്പ് നടത്തപ്പെടുന്നു. ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെയുള്ളവർ 16 വയസ്സിന് താഴെയുള്ള 18 വയസ്സ് താഴെയുള്ള 20 വയസ്സ് താഴെയുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആണ് മത്സരം.


കൂടാതെ പുരുഷ, വനിത മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആയിര ത്തോളം കുട്ടികൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 72 ഓളം ക്ലബ്ബുകൾ പങ്കെടുക്കുന്നുണ്ട്. ഏത് സ്‌കൂളിൽ പഠിക്കുന്നവർക്കും, പഠിക്കാത്തവർക്കും ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്നതാണ്. ഈ മീറ്റിൻ്റെ പ്രത്യേകത. വയസ്സിന്റെ അടിസ്ഥാനത്തിൽ ഏതൊരാൾക്കും പങ്കെടുക്കാം എന്ന് ചുരുക്കം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രമുഖ അത്ലറ്റുകളെ കണ്ടെത്തുന്ന ചാമ്പ്യൻഷിപ്പാണ്.


ഈ മീറ്റിലൂടെയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിലും നാഷണൽ ചാമ്പ്യൻ ഷിപ്പുകളിലും ദേശീയ ഗെയിംസിലും ഒക്കെ പങ്കെടുക്കാനുള്ള യോഗ്യത ഈ ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കപ്പെടുക എന്നതാണ്. ഈ ചാമ്പ്യൻഷിപ്പിന്റെ സവിശേഷത. 6-ാം തീയ്യതി രാവിലെ 7.30 ആരംഭിച്ച് 7-ാം തീയ്യതി മൂന്ന് മണിക്ക് സമാപിക്കുന്ന ഈ ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം 6 തീയ്യതി രാവിലെ 9.30 ന് ബഹുമാനപ്പെട്ട എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. മുഖ്യാതിഥി കളായി സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സജിത് കുമാർ പങ്കെടുക്കുന്നു. പരിപാടിയിൽ അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അത്ലറ്റിക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ സ്വാഗതം ചെയ്യും. 7 -ാം തിയ്യതി സമാപന സമ്മേളനവും ട്രോഫി വിതരണവും കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിക്കും. രണ്ട് ദിവസങ്ങളിലായി 160 ഫൈനലുകൾ നടക്കും. ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിൻ്റു നേടുന്ന ടീമുകൾക്ക് വിന്നർ, റണ്ണർ അപ്പുകൾ ട്രോഫികൾ ഉണ്ടായിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടുന്ന കായിക താരങ്ങൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

പ്രസിഡൻറ് മഹറൂഫ് മണലുടി, സെക്രട്ടറി കെ എം ജോസഫ്, ഇബ്രാഹിം ചീനിക്ക എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News