Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച

08 Aug 2025 18:47 IST

NewsDelivery

Share News :

കോഴിക്കോട് : ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന

ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ശനിയാഴ്ച ഇൻഡോർ സ്റ്റേഡിയത്തിൽ

നടക്കും.

രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് മത്സരം.

മിനി, സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും മത്സര രംഗത്തുണ്ടാകും .

രാവിലെ 9.30 ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.

അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.

ജി ബി ഷാംജിത്ത് അധ്യക്ഷത വഹിക്കും.

ജില്ലയിൽ നിന്നും വിവിധ പ്രായത്തിലുള്ള 220 പേർ മത്സരിക്കാൻ എത്തും.

വൈകീട്ട് 6 ന് നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.

ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് അസോസിയേഷൻ

സെക്രട്ടറി ദിവേഷ് ഡി പാലേച്ച അറിയിച്ചു.

Follow us on :

More in Related News